ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ‌ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും, ഇന്ന് നോട്ടീസ് നല്‍കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
2400285-sreenath-bhasi-prayaga-07102024

കൊച്ചി: ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകിയേക്കും.ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കി.

Advertisment

ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടൽ മുറിയിൽ എത്തിയത് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

Advertisment