New Update
/sathyam/media/media_files/ZEWAqw9RlwNLA7c7h9IR.webp)
ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.
Advertisment
ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.
സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.