New Update
/sathyam/media/media_files/2025/09/07/61659-2025-09-07-01-41-25.jpg)
കൊച്ചി: പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം പശ്ചാത്തലമാക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ചുനടത്തുന്ന അരീക്കൽ ഫെസ്റ്റിൽ എത്തിയ സഞ്ചാരികൾക്ക് നവ്യാനുഭവമായി വനിതകളുടെ മെഗാ തിരുവാതിര.
Advertisment
300 വനിതകൾ പങ്കെടുത്ത തിരുവാതിരയിൽ സ്കൂൾ വിദ്യാർഥികൾമുതൽ 70നുമേൽ പ്രായമുള്ളവർവരെ പങ്കാളികളായി.
തൃശൂർ അസി. കലക്ടർ എം സി ജ്യോതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ അധ്യക്ഷനായി.
അരീക്കൽ വർണ്ണച്ചാട്ടം എന്ന പേരിലുള്ള വൈദ്യുതി ദീപാലങ്കാരം സഞ്ചാരികളെ ആകർഷിക്കും.
പകൽസമയങ്ങളിലും വൻ തിരക്കുണ്ട്. വെള്ളച്ചാട്ടത്തിനുസമീപമുള്ള വേദിയിൽ വൈകിട്ട് ആറുമുതൽ എട്ടുവരെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.