/sathyam/media/media_files/2025/08/20/vedan-2025-08-20-17-31-23.jpg)
കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
യുവഡോക്ടര്‍ നല്‍കിയ പരാതിയില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്.
കേസെടുത്തതിനെ തുടര്‍ന്ന് വേടന്‍ ഒളിവില്‍ പോയിരുന്നു. പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങള്‍ക്ക് മുമ്പില്‍ ജീവിച്ചു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്നും വേടന്‍ പറഞ്ഞു.
പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ വേടന്‍ പങ്കെടുത്തത്.