നടിയെ അപമാനിച്ചെന്ന പരാതി. സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

ഇന്നലെ രാത്രിയാണ് സനല്‍ കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചത്.

New Update
photos(227)

കൊച്ചി: നടിയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകന് ജാമ്യം അനുവദിച്ചത്.

Advertisment

നടിയുടെ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സനല്‍ കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. സനല്‍ കുമാര്‍ ശശിധരന്റെ മൊബൈല്‍ ഫോണ്‍ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയാണ് സനല്‍ കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്.

ചോദ്യം ചെയ്യലിന് ശേഷമാണ് സംവിധായകനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ പറഞ്ഞു. 

Advertisment