പാലിയേക്കര ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിച്ചു വരുന്നുണ്ടെന്നും ടോള്‍ പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് എന്‍ എച്ച് ഐ പറഞ്ഞു.

New Update
photos(231)

കൊച്ചി:പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

Advertisment

റോഡ് തകര്‍ച്ച പരിഹരിക്കാന്‍ 15 ദിവസം കൂടി ദേശീയപാതാ അതോറിറ്റി സാവകാശം ചോദിച്ചു.

കേസില്‍ തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരായി സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിച്ചു വരുന്നുണ്ടെന്നും ടോള്‍ പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് എന്‍ എച്ച് ഐ പറഞ്ഞു.

എന്നാല്‍ ജില്ലാ കലക്ടര്‍ നാളെ ഓണ്‍ലൈനില്‍ ഹാജരാകണമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ ജില്ലാ കലക്ടര്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവഗണിക്കാന്‍ ആകില്ലെന്നും വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെണെന്നും കോടതി ചോദിച്ചു. ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.

Advertisment