വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃക. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി പി. രാജീവ്

സംസ്ഥാനത്തെ കോളേജുകളും ആദ്യ മൂന്ന് റാങ്കുകളിൽ ഇടം നേടിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ എല്ലാ സ്കൂളുകളിലും മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്.

New Update
p rajeev

കൊച്ചി: വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയായി മുന്നേറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. 

Advertisment

പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 


പ്രീ പ്രൈമറി കുട്ടികൾക്കായുള്ള വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. 


ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്താണ്. കേരള യൂണിവേഴ്‌സിറ്റി രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തും കൊച്ചിൻ യൂണിവേഴ്‌സിറ്റി ആറാം സ്ഥാനത്തുമെത്തി. 

സംസ്ഥാനത്തെ കോളേജുകളും ആദ്യ മൂന്ന് റാങ്കുകളിൽ ഇടം നേടിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ എല്ലാ സ്കൂളുകളിലും മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്.


പ്രീ-പ്രൈമറി കുട്ടികൾക്കായി അറിവിനും, ആനന്ദത്തിനുമുതകുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള വർണ്ണക്കൂടാരം കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കുന്നതിന് സഹായകമാകും. 


ഹെൽത്ത് കിഡ്‌സ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ആരോഗ്യസംബന്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. 

ചെറുപ്പത്തിൽ എങ്ങനെ നിൽക്കാം എന്ന് പഠിയ്ക്കുക. പേശികൾ എങ്ങനെ ഡെവലപ്പ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment