New Update
/sathyam/media/media_files/2025/09/10/1001241141-2025-09-10-13-28-37.webp)
കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം. തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.
Advertisment
റോഡരികിലെ തെങ്ങ് കയറാനാണ് 24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങേണ്ടത്. പൊലീസ് , പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങണം, തെങ്ങ് കയറുന്ന സമയത്ത് ഒരാള്‍ ഹെല്‍മെറ്റ് ധരിച്ച് താഴെ നില്‍ക്കണം എന്നിവയാണ് നിര്‍ദേശങ്ങൾ.
അന്ത്രോത്ത്, കല്‍പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവിറക്കിയത്.