/sathyam/media/media_files/2025/08/01/kerala-rapper-vedan-photo-from-social-media-_1745839484909-2025-08-01-14-35-21.webp)
കൊച്ചി: വേടനെതിരായ ലൈംഗിക പീഡനപരാതി കുടുംബത്തിന് ട്രോമയെന്ന് സഹോദരന്‍ ഹരിദാസ്. അച്ഛന്‍ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണെന്നും ദിവസേനെ മകനെ പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വേടന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വേടന്‍ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും സഹോദരന്‍ പറഞ്ഞു. 'വേടന്റെ വളര്‍ച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥരാക്കുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ആക്രമണം തുടരുകയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് പതിനഞ്ച് ദിവസമായി.
ഒരു കേസിന് പുറകെ ഒന്നൊന്നായി വരുമ്പോള്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അനിയത്തിയും അച്ഛനുമൊക്കെയായി താമസിക്കുന്ന ചെറിയ കുടുംബമാണ് ഞങ്ങളുടെത്.
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. നമ്മളനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ ഇവിടെയില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം.
മൊത്തത്തില്‍ കുടുംബത്തെ തന്നെ ഇല്ലാതാക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസിലാകുന്നില്ല' സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ഹരിദാസ് പറയുന്നു. ജാമ്യാപേക്ഷ എടുത്ത ദിവസം തന്നെ പുതദിയ പരാതികള്‍ വരുന്നതില്‍ ദുരൂഹമായ നീക്കങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു.
തന്റെ സഹോദരനെതിരെ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുണ്ടോ എന്നത് അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടതുണ്ട്. ഇപ്പോള്‍ നിലവിലുള്ള പരാതി പോലെ മറ്റുപരാതികള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ സഹോദരന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സമൂഹത്തിനും നിയമത്തിന് മുന്നിലും ചൂണ്ടിക്കാണിക്കപ്പെടും.
ഇപ്പോള്‍ പ്രത്യക്ഷത്തില്‍ വന്ന എല്ലാ സത്രീകളും ഒത്തുചേര്‍ന്നാണോ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് അവര്‍ തന്ന പരാതിയിലും കള്ളമാണ് പറയുന്നത്.
മേല്‍പറഞ്ഞ പരാതിയില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തി അതില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെ സഹോദരന്റെ വളര്‍ച്ച തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.