എബി എനര്‍ജിയ സോളാര്‍ സ്ട്രക്ചര്‍ നിര്‍മാണ രംഗത്തേക്ക്

New Update
ab energia

കൊച്ചി: ശുദ്ധമായ ഊര്‍ജ്ജ സംവിധാനങ്ങളുടെ രംഗത്തെ രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായ എബി എനര്‍ജിയ സൗരോര്‍ജ്ജ പാനലുകള്‍ക്കുള്ള ഫിക്സഡ് ടില്‍റ്റ് സ്റ്റീല്‍ സ്ട്രക്ചറുകള്‍ നിര്‍മിക്കുന്ന രംഗത്തേക്കു കടക്കുന്നു. എവിഐഐഎസ്ഐഐ ഇലക്ട്രിക് സിസ്റ്റംസ് എന്ന സബ്സിഡിയറി രൂപീകരിച്ചാണ് ഈ നീക്കത്തിനു തുടക്കം കുറിക്കുന്നത്. 

Advertisment

സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന വേളയിലെ അഭിവാജ്യ ഘടകത്തിന്‍റെ ഗുണനിലവാരത്തിലും ചെലവിലും നേരിട്ടുള്ള നിയന്ത്രണം നേടാന്‍ കൂടി ഈ നീക്കം എബി എനര്‍ജിയെ സഹായിക്കും. സോളാര്‍ പദ്ധതികളുടെ നീണ്ട നിലനില്‍പ്പില്‍ അടിസ്ഥാനപരമായി പ്രാധാന്യമുള്ളവയാണ് സ്റ്റീല്‍ ചട്ടക്കൂടുകള്‍.

ശക്തമായ ബിസിനസ് മാതൃക സൃഷ്ടിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നു നല്‍കാനും ഇതു സഹായകവുമാകും. ആദ്യ ആറു മാസത്തേക്ക് ഉറപ്പായ 50 കോടി രൂപയുടെ ഓര്‍ഡറുകളും 5000 ടണ്‍ നിര്‍മാണ ശേഷിയുമായാണ് പ്രവര്‍ത്തനം 
ആരംഭിക്കുന്നത്.  

പുതിയ നീക്കത്തിലൂടെ ഇന്ത്യയുടെ സൗരോര്‍ജ്ജ ഭാവിക്കുള്ള അടിത്തറയാണു തങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എബി എനര്‍ജിയ സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ഭാട്ടിയ പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികളുടെ സുരക്ഷ, ദീര്‍ഘകാലത്തേക്കുള്ള നിലനില്‍പ്പ് തുടങ്ങിയവയില്‍ സ്ട്രക്ചറുകള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Advertisment