/sathyam/media/media_files/2025/09/18/man-entering-the-house-2025-09-18-14-25-35.jpg)
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ഒരു ഇടത് എം.എൽ.എയ്ക്ക് നേരെ ലൈംഗിക ആരോപണം വിവാദം സി.പി.എമ്മിനുള്ളിൽ പുകയുന്നു.
വനിതാ നേതാവിന്റെ വീട്ടിൽ പട്ടാപകൽ കയറിയ എം.എൽ.എയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടിയെന്നും ഭർത്താവ് എം.എൽ.എയെ ചിവിട്ടി വീഴ്ത്തിയെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സി.പി.എം മൗനം പാലിക്കുകയാണ്. കൊച്ചി ആസ്ഥാനമായ ദിനപത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. ഇടത് വനിതാ നേതാവിന്റെ ഭർത്താവ് ഒരു യോഗത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും പോയതിനെ തുടർന്നാണ് നാടകം അരങ്ങേറിയത്.
തുടർന്ന് വനിതാ നേതാവ് താമസിക്കുന്ന പറവൂരിലെ വീട്ടിലേക്ക് എം.എൽ.എ എത്തിയെന്നാണ് പ്രചരിക്കുന്ന വിവരം. വൈകിട്ട് മടങ്ങിയെത്തേണ്ട ഭർത്താവ് ഉച്ചയോടെ തന്റെ കാര്യങ്ങൾ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി.
വീട് പൂട്ടി കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് സ്‌പെയർ താക്കോൽ ഉപയോഗിച്ച് വീട് തുക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവ് പരാജയപ്പെടുകയായിരുന്നു. തന്റെ ഭാര്യ കൂടിയായ വനിതാ നേതാവിനെ അദ്ദേഹം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
ഇതേത്തുടർന്ന് കടുത്ത ആശങ്കയിലായ ഭർത്താവ് അയൽവാസികളായ നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് എം.എൽ.എയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
തുടർന്ന് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലായതോടെ വിശദീകരിക്കാൻ ശ്രമിച്ച എം.എൽ.എയുമായി ആദ്യം വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അദ്ദേഹത്തെ തൊഴിച്ചു വീഴ്ത്തുകയുമായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
അയൽവാസികളുടെ സാന്നിധ്യത്തിൽ സംഭവങ്ങൾ അരങ്ങേറിയതിനാൽ തന്നെ ഇത് പുറത്തറിയുകയായിരുന്നു. തന്റെ വാഹനം കുറെ ദൂരെ മാറ്റിയിട്ട ശേഷമാണ് എം.എൽ.എ വീട്ടിലെത്തിയതെന്ന് വനിതാ നേതാവിന്റെ ഭർത്താവിന്റെ അന്വേഷണത്തിൽ മനസിലാവുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ഒട്ടേറെ പരിപാടികൾ നടത്തിയ മികവ് തെളിയിക്കാൻ പരിരശമിച്ച എം.എൽ.എ ഈ സംഭവത്തോടെ കുപ്രസിദ്ധനാവുകയും ചെയ്തു.
വിഷയത്തിൽ സി.പി.എമ്മിന് പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. പരാതി ലഭിച്ചാൽ അത് പൊലീസിന് കൈമാറാനോ കേസെടുക്കാനുള്ള നിർദ്ദേശം നൽകാനോ പാർട്ടിയും സർക്കാരും തയ്യാറാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
പാർട്ടിക്കുള്ളിൽ തന്നെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന കാര്യവും അറിയാനിരിക്കുന്നതേ ഉള്ളൂ.