ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ട്. പുരസ്‌കാരം ഈ യാത്രയിൽ തന്നോടൊപ്പം നടന്ന എല്ലാവർക്കും അവകാശപ്പെട്ടത് : മോഹൻലാൽ

എന്റെ കുടുംബം, പ്രേക്ഷകർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ അങ്ങനെ എല്ലാവർക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. 

New Update
photos(29)

കൊച്ചി: ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് നടൻ മോഹൻലാൽ. 

Advertisment

പുരസ്‌കാരം ഈ യാത്രയിൽ തന്നോടൊപ്പം നടന്ന എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

''ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഞാൻ വളരെയധികം വിനയാന്വിതനാണ്. ഈ അംഗീകാരം എനിക്ക് മാത്രമുള്ളതല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന എല്ലാവർക്കുമുള്ളതാണ്. 

എന്റെ കുടുംബം, പ്രേക്ഷകർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ അങ്ങനെ എല്ലാവർക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. 

അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം നന്ദിയോടെ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു''- മോഹൻലാൽ പറഞ്ഞു.

Advertisment