നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടു. മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്

പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു

New Update
k

 കൊച്ചി: നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. മുൻ മാനേജരെ മർദ്ദിച്ച കേസിൽ ഹാജരാകാനാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്. 

Advertisment

ഒക്ടോബർ 27 ന് ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി.

ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. 

പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹാജരാകാനായി സമൻസ് അയച്ചിരിക്കുന്നത്.

Advertisment