സിപിഎം നേതാവ് കെ.ജെ ഷൈൻ ടീച്ചർക്കെതിരെ നടന്ന സൈബർ ആക്രമണ പരാതി ; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന. ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരാളെ കൂടി പ്രതിചേർത്തു

കസ്റ്റഡിയിലെടുത്ത ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. നാളെ ഹാജരാകണം എന്നാണ് നിർദ്ദേശം.

New Update
photos(51)

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈന്റെ സൈബർ ആക്രമണ പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. 

Advertisment

ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ ഒരാളെ കൂടി പ്രതിചേർത്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗോപാലകൃഷ്ണന്റെ പറവൂരിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. 

കസ്റ്റഡിയിലെടുത്ത ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. നാളെ ഹാജരാകണം എന്നാണ് നിർദ്ദേശം.

അതേസമയം, കേസിൽ കൊണ്ടോട്ടി അബു എന്ന യൂട്യൂബ് ചാനലിനെ കൂടി പ്രതി ചേർത്തു. കെ.ജെ ഷൈന്റെയും ഉണ്ണികൃഷ്ണൻ എംഎൽഎയുടെ മൊഴി പൊലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. 

കേസിൽ സാമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങൾക്കായി പൊലീസ് മെറ്റക്ക് കത്ത് നൽകിയിട്ടുണ്ട്. ആ റിപ്പോർട്ടു കൂടി പരിഗണിച്ചാകും തുടരന്വേഷണം. 

Advertisment