New Update
/sathyam/media/media_files/2025/09/23/photos60-2025-09-23-11-25-31.png)
കൊച്ചി: നടൻ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന.ഭൂട്ടാനിൽ നിന്നും വാഹനം കടത്തി എന്ന പരാതിയിലാണ് പരിശോധന.
Advertisment
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തിരുവ നൽകാതെ കടത്തി എന്നാണ് പരാതി.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്.