/sathyam/media/media_files/2025/09/23/amit-chakkalakkal-2025-09-23-17-12-48.jpg)
കൊച്ചി: നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. ഉടന്‍ കസ്റ്റംസ് ഓഫീസില്‍ ഹാരജാകാനും അമിത്തിന് നോട്ടീസ് നല്‍കി.
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്.
അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു.
ഇതോടെ അമിത്തിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അമിത്തിന്‍റെ വീട്ടിൽ പരിശോധന തുടരുകയാണ്.
കാറിന്റെ രേഖകൾ മുഴുവൻ പരിശോധിച്ച് ബോധ്യപ്പെട്ടാൽ വാഹനം തിരികെ നൽകുമെന്നും കസ്റ്റംസ് അറിയിച്ചു.
നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ള വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് 'ഓപറേഷൻ നുംഖൂർ' എന്ന പേരിൽ പരിശോധന നടത്തുന്നത്.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് പരിശോധന. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ രണ്ട് വീട്ടിലും പരിശോധന നടത്തി.
ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡർ ദുൽഖർ സൽമാൻ വാങ്ങിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്‍റെ കൂടി സഹകരണത്തോടെയാണ് ദുൽഖര്‍ സല്‍മാന്‍റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. ദുൽഖർ സൽമാന്റെ രണ്ട് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.