/sathyam/media/media_files/2025/09/30/obit-fr-mathew-vattathara-2025-09-30-19-51-07.jpg)
കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ലൈഡ് സയൻസസിന്റെ ഡയറക്ടറുമായ റവ. ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി.
മൃതദേഹം ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ കളമശ്ശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കും.
ഞാറക്കൽ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് - മറിയാമ്മ ദമ്പതികളുടെ മകനായി 1950 ൽ ജനിച്ച ഫാദർ മാത്യു 1968 ൽ സിഎംഐ സഭയിൽ ആദ്യവ്രതം ചെയ്തു. 1980ൽ പൗരോഹിത്യം സ്വീകരിച്ചു. ബെൽജിയം ലുവെയ്ൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
ഫാദർ മാത്യു, കളമശ്ശേരി രാജഗിരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് പ്രൊഫസ്സർ, ദുബായ് രാജഗിരി സ്കൂൾ ഡയറക്ടർ, പ്രൊവിൻസിന്റെ സാമൂഹിക വകുപ്പ് കൗൺസിലർ, വികർ പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ എന്നീ പദവികൾ വഹിച്ചിച്ചുണ്ട്,
ഡെയ്സി, സണ്ണി, ചെറിയാൻ, മേരി, സിസ്റ്റർ എലിസബത്ത് എസ്എബിഎസ്, സിസ്റ്റർ ആൻസി എസ്എബിഎസ്, ആന്റണി, ലീന, റോസി, ജെയിംസ് എന്നിവർ സഹോദരങ്ങളാണ്.