ഗെയിമിംഗ് സഹകരണം ശക്തമാക്കാനൊരുങ്ങി വിൻസോ

New Update
gaming cooperation signed
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇന്ററാക്റ്റിവ് വിനോദ പ്ലാറ്റഫോമായ വിൻസോ, ഫിൻലാൻഡ് സർക്കാരിൻ്റെ വാണിജ്യ, നിക്ഷേപ പ്രൊമോഷനുള്ള ഔദ്യോഗിക ഏജൻസിയായ ബിസിനസ് ഫിൻലാൻഡ് ഇൻ ഇന്ത്യ, സാങ്കേതികവിദ്യാ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ററാക്റ്റിവ് എന്റർടൈൻമെന്റ് ആൻറ് ഇന്നൊവേഷൻ കൗൺസിൽ (ഐഇഐസി) എന്നിവരുമായി സഹകരിച്ച് ഗെയിമിംഗ് സഹകരണം ശക്തമാക്കുന്നു.
Advertisment
 
ആഗോള ഗെയിമിംഗ് രംഗത്തെ ഫിൻലാൻഡിൻ്റെ വൈദഗ്ദ്ധ്യവും ഇന്ത്യയിലെ വളരുന്ന ഗെയിമിംഗ് വിപണിയും പ്രയോജനപ്പെടുത്തി പുതുമകളും കയറ്റുമതിക്ക് ഉതകുന്ന ഗെയിമിംഗും സംയുക്തമായി തയാറാക്കുക എന്നതാണ് ഈ സഹകരണത്തിൻ്റെ ലക്ഷ്യം.
 
ആദ്യ ഘട്ടമായി ഈ സഹകരണത്തിൻ്റെ നേട്ടങ്ങളെ കുറിച്ച്‌  വ്യക്തമാക്കുന്ന വിപുലമായ പഠനം ന്യൂഡൽഹിയിലെ ഫിൻലാൻഡ് എംബസിയിൽ അവതരിപ്പിക്കും.  
 
ലോകത്തിലെ ഏറ്റവും വിജയകരമായ ഗെയിമിംഗ് സമ്പദ്ഘടനയായി വളർന്ന ഫിൻലാൻഡ് 3.9 ബില്യൺ ഡോളർ വരുമാനമാണ് ഇതിലൂടെ കൈവരിക്കുന്നത്. ഇതിൽ 98 ശതമാനവും കയറ്റുമതിയിൽ നിന്നാണ്.
റോവിയോയുടെ ആംഗ്രി ബേർഡ്‌സ്, സുപെർസെല്ലിൻ്റെ ക്ലാഷ് ഓഫ് ക്ലാൻസ് തുടങ്ങിയവയുടെ ഐതിഹാസിക വിജയങ്ങൾ ഫിൻലാൻഡിനെ മൊബൈൽ ഫസ്റ്റ്, കാഷ്വൽ ഗെയിമിംഗ് ഇന്നൊവേഷൻ എന്നിവയിൽ ആഗോള തലത്തിലെ അടിസ്ഥാന നിലവാരമാക്കി മാറ്റി. 
 
പുരോഗമനപരമായ സർക്കാർ നയങ്ങൾ, ഗെയിം രൂപകൽപ്പനയിലെ ആധുനിക വിദ്യാഭ്യാസം, ബിസിനസ് ഫിൻലാൻഡ് പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പൊതു നിക്ഷേപം തുടങ്ങിയവ ഇതിനു വഴിവെക്കുകയും ചെയ്‌തു.
ഇന്ന് ആഗോളതലത്തിൽ കോടിക്കണക്കിനു പേരാണ് ഫിൻലാൻഡ്  വികസിപ്പിച്ച ഗെയിമുകൾ ആസ്വദിക്കുന്നത്. 55 ലക്ഷം മാത്രം ജനങ്ങളുള്ള ഒരു രാജ്യത്താണിത് നടക്കുന്നത്.
 
600 ദശലക്ഷത്തിലേറെ ഗെയിമർമാരും, അകെ മൊബൈൽ ഗെയിം ആപ്പ് ഡൗൺലോഡുകളുടെ 20 ശതമാനവും നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഗെയിമിംഗ് വിപണികളിലൊന്നായി മാറിയിരിക്കുകയാണ്.
Advertisment