New Update
/sathyam/media/media_files/2025/10/01/photos81-2025-10-01-16-51-17.png)
കൊച്ചി: ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷൻ ചെയർമാൻ അറസ്റ്റിൽ.
Advertisment
കെ.എൻ കുട്ടമണിയാണ് തൃശൂർ വിജിലൻസിന്‍റെ പിടിയിലായത്. 10000 രൂപയാണ് ഇയാൾ കൈക്കൂലി ആയി വാങ്ങിയത്.
സിഐടിയു സംസ്ഥാന കമ്മറ്റി അംഗമാണ് കുട്ടമണി. വbz
തൃശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന്‍റെ ആദ്യ പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ പിടിയിലാകുന്നത്.