ഗണവേഷം ധരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ആർഎസ്എസിന് മതവും ജാതിയുമില്ലെന്ന് പ്രതികരണം

‘ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. കായിക ശക്തിയും മാനസിക ശക്തിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശക്തിയും സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. 

New Update
photos(89)

കൊച്ചി: ആർഎസ്എസിന് മതവും ജാതിയുമില്ലെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കൊച്ചി പള്ളിക്കരയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ ഗണവേഷം ധരിച്ചാണ് ജേക്കബ് തോമസ് എത്തിയത്. 

Advertisment

പരിപാടി ഉദ്ഘാടനം ചെയ്യാനാണ് മുൻ ഡിജിപി എത്തിയത്. ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർ.എസ്.എസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.


‘ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. കായിക ശക്തിയും മാനസിക ശക്തിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശക്തിയും സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. 


വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർ.എസ്.എസിന് മതമോ പ്രദേശികതയോ ഇല്ല’ -ജേക്കബ് തോമസ് പറഞ്ഞു.

2021 മുതൽ ബിജെപി അംഗമായ ജേക്കബ് ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment