New Update
/sathyam/media/media_files/2025/10/02/photos90-2025-10-02-00-09-23.png)
കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് കണ്ണമാലിക്ക് സമീപം പുറം കടലില്‍ വള്ളത്തില്‍ ഇടിച്ചത് എന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം.
Advertisment
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പള്ളിത്തൊഴു സ്വദേശി സ്റ്റാലിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പ്രത്യാശ' എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്.
കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നതിനിടെ ആയിരുന്നു അപകടം.
അപകടത്തില്‍ വള്ളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.