New Update
/sathyam/media/media_files/2025/10/03/photos459-2025-10-03-22-33-02.jpg)
കൊച്ചി: എറണാകുളത്ത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ പിടിയിൽ. സെപ്റ്റംബർ 25ന് ഇടപ്പള്ളി - കളമശ്ശേരി റെയിൽവേ സ്റ്റേഷനിടയിലായിരുന്നു സംഭവം.
Advertisment
സംഭവത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികൾ പിടിയിലായത്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ കുട്ടികളെ കാക്കനാട് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി.