/sathyam/media/media_files/2025/10/04/tie-2025-10-04-20-09-21.jpg)
കൊച്ചി: ടൈ യൂണിവേഴ്സിറ്റി കേരള ചാപ്റ്റർ പിച്ച് കോമ്പറ്റിഷൻ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു.
ടൈ ഗ്ലോബലിൻ്റെ ആഭിമുഘ്യത്തിൽ ടൈ കേരള സംഘടിപ്പിച്ച ടൈ യൂണിവേഴ്സിറ്റി പ്രോഗ്രാം 2025 എന്ന പരിപാടിയിലൂടെ സംസ്ഥാനത്തുടനീളമുള്ള കോളേജുകളിനിൽനിന്നുള്ള വിദ്യാർഥി സംരംഭകരെ സ്റ്റാർട്ടപ്പുകളിലൂടെ ഉയർത്തി കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ മാനേ കാൻ കോർ ഇൻഗ്രീഡിയൻ്റെസിൻ്റെ സഹകരണത്തോടെ ഈ വർഷം ജൂൺ പത്തിനാണ് ടൈ യൂണിവേഴ്സിറ്റി കേരള ചാപ്റ്റർ പിച്ച് കോമ്പറ്റിഷൻ ആരംഭിച്ചത്.
വിജയികൾക്കുള്ള സമ്മാനമായി സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിങ്ങാണ് ടൈ നൽകുന്നത്. മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിലെ വിദ്യാർഥികളായ മുഹമ്മദ് അബ്‌ദുൾ ഗഫൂർ, ഹിബാ ഫാത്തിമ എന്നീ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പായ ഫിക്സിറ്റ് എന്ന സ്റ്റാർട്ടപ്പ് ഒന്നാം സമ്മാനമായ സീഡ് ഫണ്ടിംഗ് കരസ്ഥമാക്കി.
അലൻ തോമസ് ഷാജി, അദ്വൈദ് മനോജ്, അഭിഷേക് പി അനിൽ എന്നീ വിദ്യാർത്ഥികളുടെ ക്യാഷ്ക്രോ എന്ന സ്റ്റാർട്ടപ്പ് രണ്ടാം സമ്മാനമായ സീഡ് ഫണ്ടിംഗ് കരസ്ഥമാക്കി.
ആഷിക് ജോയ്, അവിനാഷ് വിനോദ്, അലൻ ജോഫി, ഫഹ്‌മ ഫാത്തിമ, നകുൽ, ഐബൽ, അയ്യപ്പദാസ്, സാം റൂബൻ എബ്രഹാം, എന്നിവരുടെ സ്റ്റാർട്ടപ്പായ വെർബീ എന്ന സ്റ്റാർട്ടപ്പ് മൂന്നാം സമ്മാനമായ സീഡ് ഫണ്ടിങ്ങിനും അർഹരായി.
സംസ്ഥാനത്തെ നാലപ്പത്തിലധികം കോളേജുകളിൽ നിന്നും നൂറ്റി അഞ്ചു അപേക്ഷകളാണ് ലഭിച്ചത്. ഹെൽത്ത്‌ടെക്, അഗ്രിടെക്, എഡ്ടെക്, ഫുഡ്‌ടെക്, കൺസ്യൂമർ ഉൽപ്പന്നങ്ങളും സേവനങ്ങളും, എന്റർപ്രൈസ് ടെക്‌നോളജി, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പുതുമകൾ അവതരിപ്പിച്ച് വിദ്യാർത്ഥി സ്റ്റാർട്ടപ്പ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഈ വർഷം സെപ്റ്റംബർ 20-ന് നടന്ന സെമി-ഫൈനലിൽ രണ്ട് ട്രാക്കുകളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അവിടെ നിന്ന് പത്തു ടീമുകൾ ചാപ്റ്റർ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇവർക്ക് ടൈ അംഗങ്ങളുടെ മെൻറ്ററിങ്ങും ടൈ ഉറപ്പുവരുത്തിയിരുന്നു ജൂറി പാനൽ അംഗങ്ങളായ കേരള ഏയ്ഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡണ്ടും നെക്സ്റ്റ് എജ്യുക്കേഷൻ ഇന്ത്യ സഹസ്ഥാപകനും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ രവീന്ദ്രനാഥ് കാമത്ത്, റോയ് വർഗീസ് ആൻഡ് അസ്സോസിയേറ്റ് മാനേജിംഗ് പാർട്ണർ റോയ് ഐ വർഗീസ്,കേരള ഏയ്ഞ്ചൽ നെറ്റ്‌വർക്ക് സ്ഥാപക പ്രസിഡണ്ടും എം.എൻ. ഹോൾഡിംഗ്സ് ചെയർമാനുമായ അജിത് എ മൂപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
കലൂർ ഐ എം എ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽടൈ കേരളാ പ്രസിഡണ്ട് വിവേക് കൃഷണ ഗോവിന്ദ്,ടൈ യൂണിവേഴ്സിറ്റി ചെയർ പേഴ്‌സനും ടീം വൺ അഡ്വെർടൈസിങ് മാനേജിങ് ഡയറക്ടറുമായ വിനോദിനി സുകുമാർ, ടൈ കേരളാ എക്സിക്യൂറ്റീവ് ഡയറക്റ്റർ ദിവ്യ തലക്കലാത്ത്, കാൻകോർ എച് ആർ വൈസ് പ്രസിഡണ്ട് മാർട്ടിൻ ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേരള ഏയ്ഞ്ചൽ നെറ്റ്‌വർക്ക് സ്ഥാപക പ്രസിഡണ്ടും എം.എൻ. ഹോൾഡിംഗ്സ് ചെയർമാനുമായ അജിത് എ മൂപ്പൻ വിജയികൾക്ക് ക്യാഷ് ചെക്കും സർട്ടിഫിക്കറ്റുകളും നൽകി.
ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ 2026 ജനുവരി നാലു മുതൽ ആറുവരെ ജയ്‌പൂരിൽ നടക്കുന്ന ടൈ ഗ്ലോബൽ സമ്മിറ്റിൽ (TiE Global Summit 2026) കേരളത്തെ പ്രതിനിധീകരിക്കുമെന്ന് ടൈ കേരളാ ഭാരവാഹികൾ അറിയിച്ചു.