സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍. അബ്ദുന്നാസിര്‍ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് മെഡിക്കല്‍ ടീം

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.

New Update
Abdul Nazer Mahdani

കൊച്ചി: ആരോഗ്യപ്രയാസങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Advertisment

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് മെഡിക്കല്‍ ടീം അറിയിക്കുന്നത്.

ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.

Advertisment