/sathyam/media/media_files/2025/10/08/adeeb-ahammad-2-2025-10-08-19-55-07.jpg)
കൊച്ചി:മലയാളി പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി നേതാക്കളുടെ പട്ടികയിൽ ഇടം നേടി.
മികച്ച നവീകരണ പ്രവർത്തനം, പ്രതിരോധശേഷി, ഭാവിയിലേക്കുള്ള നേതൃത്വം എന്നിവയിലൂടെ തങ്ങളുടെ വ്യവസായങ്ങളെ കൂടുതൽ മികവുറ്റതാക്കിയ വ്യക്തികളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുളള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് 10 രാജ്യങ്ങളിലായി ധനകാര്യ രം​ഗത്ത് പ്രവർത്തിച്ചു വരുന്നു. സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്വത്തിലും, ഡിജിറ്റൽ പണമിടപാടുകളിലും, രാജ്യാന്തര തലത്തിലുള്ള പണമിടപാട് രം​ഗത്തും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ റീജിയണൽ ഫിൻടെക് പങ്കാളികളായി കൊണ്ട് രാജ്യാന്തര തലത്തിൽ മികവ് പുലർത്താനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് സാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ സംസ്കാരം, സാങ്കേതികവിദ്യ, സാമ്പത്തിക പ​ദ്ധതികൾ എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ ഇത് കൊണ്ട് സാധിക്കും.
കഴിഞ്ഞ ജൂണിൽ ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാനായി അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.