സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.

New Update
gold44

 കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

Advertisment

കഴിഞ്ഞ ദിവസം 90,000 കടന്ന് പവൻ വില 91,040 എത്തിയിരുന്നു. പിന്നീട് ഒറ്റയടിക്കാണ്‌ 1000 ലേറെ രൂപയുടെ ഇടിവുണ്ടായത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരാൻ പ്രധാന കാരണം.

അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Advertisment