ശബരിമല സ്വര്‍ണക്കൊള്ള: തിരിമറി നടന്നെന്ന് ഹൈക്കോടതി. വിശദ അന്വേഷണത്തിന് ഉത്തരവ്

വാതില്‍പ്പാളിയുടെ സ്വര്‍ണ്ണം മങ്ങിയതിലും സംശയമുണ്ടെന്നും ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്നും കോടതി പറയുന്നു.

New Update
highcourt

കൊച്ചി : ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി.

Advertisment

എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്.

 ഒന്നരമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനാധിപത്യ രാജ്യത്ത് സുതാര്യത അനിവാര്യമാണ്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മാധ്യമങ്ങളിൽ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങൾ സംയമനം പാലിക്കണം. എസ്‌ഐടിയെ സ്വതന്ത്രമായി വിടൂ എന്നും കോടതി കോടതി പറഞ്ഞു.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിര്‍ദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി.

 ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. കൈമാറാനുള്ള തീരുമാനം സംശയകമെന്ന് കോടതി പറഞ്ഞു.

വാതില്‍പ്പാളിയുടെ സ്വര്‍ണ്ണം മങ്ങിയതിലും സംശയമുണ്ടെന്നും ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്നും കോടതി പറയുന്നു. സ്വർണം മിച്ചം വന്നതായും കാണുന്നുവെന്നും കോടതി വ്യക്തമാക്കി.

Advertisment