അരുന്ധതി റോയിയുടെ പുസ്തകത്തിന്‍റെ കവര്‍ പേജ് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹരജി നല്‍കിയത്.

New Update
1001321891

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തക കവറിലെ പുകവലി ചിത്രത്തിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

Advertisment

പൊതുതാൽപര്യ ഹരജി ദുരുപയോഗം ചെയ്യരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. 

വസ്തുകൾ പരിശോധിക്കാതെയായിരുന്നു ഹരജിയെന്ന് വിമർശനം. 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്‍റെ കവറിലെ പുകവലി ചിത്രം നിയമവിരുദ്ധമാണ് എന്നായിരുന്നു വാദം.

 പരാതി ഉണ്ടെങ്കിൽ ഹരജിക്കാരൻ സമീപിക്കേണ്ടിയിരുന്നത് ബന്ധപ്പെട്ട അതോറിറ്റിയെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹരജി നല്‍കിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്തകത്തിന്‍റെ കവര്‍പേജില്‍ നല്‍കാതെയാണ് അച്ചടിച്ചതെന്നും ഹരജിയിൽ പറയുന്നു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുസ്തകത്തിന്‍റെ മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.

പുസ്തകത്തിന്‍റെ പ്രചാരണവും വില്‍പനയും തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തില്‍ ഒരുപാട് പേരെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും അവരുടെ പുകവലിക്കുന്ന ചിത്രം ഒരുപാട് പേരില്‍ പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവര്‍ത്തിക്കുമെന്നും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Advertisment