അതിശക്തമായ മഴ. ഇന്ന് അതീവ ജാഗ്രത. തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
rain kerala11

 കൊച്ചി: തുലാവർഷമെത്തിയതിന് പിന്നാലെ തുടങ്ങിയ അതിശക്ത മഴ കേരളത്തിൽ ഇന്നും തുടരും. ഇന്ന് കൊച്ചിക്കാർക്കാണ് അതീവ ജാഗ്രത നിർദ്ദേശമുള്ളത്. 

Advertisment

എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് അതിശക്ത മഴക്കുള്ള സാധ്യതയാണുള്ളത്. 

ഇതിനൊപ്പം തലസ്ഥാനമായ തിരുവനന്തപുരമടക്കം 7 ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment