/sathyam/media/media_files/2025/10/17/images-1280-x-960-px384-2025-10-17-06-43-58.jpg)
എറണാകുളം: കേരളത്തിലെ ബൈബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.സി.ബി.സി. ബൈബിൾ സൊസൈറ്റിയുടെ 2025-2028'ലോഗേസ് ജൂബിലി വർഷത്തെ ഭാരവാഹികളായി എറണാകുളം - അങ്കമാലി അതിരൂപതാംഗം ആൻ്റണി പാലിമറ്റം വൈസ് ചെയർമാനായും, ചങ്ങനാശേരി അതിരൂപതാംഗം ജോസഫ് പന്തം പ്ലാളക്കൽ ജോയിൻ്റ് സെക്രട്ടറിയായും വാർഷിക ജനറൽബോഡി യോഗം തിരഞ്ഞെടുത്തു.
സഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ചെയർമാൻ മാർ ജെയിംസ് ആനാപറമ്പിൽ(ആലപ്പുഴ) അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജോജു കോക്കാട്ട് ഇരിങ്ങാലക്കുട റിപ്പോർട്ടും, ട്രഷറർ സി.ഇ സ ബല്ല ഐഡ CTC വരാപ്പുഴ കണക്കുകളും അവതരിപ്പിച്ചു.
കെ.യു ജോസഫ്-കാഞ്ഞിരപ്പിള്ളി, കവിത ജിസ് മോൻ - പാല, പി.കെ. ജോസഫ് വരാപ്പുഴ, ആൻസൻ ജോൺ - പാലക്കാട്, പി.ആർ ആൻ്റണി - കോതമംഗലം, സി. ലിസി ദേവസ്സി സി ടി സി ,എന്നീ എക്സിക്കൂട്ടീവ് അംഗങ്ങളേയും ,22 അംഗ മനേജിങ്ങ് കൗൺസിൽ അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. കേരളത്തിലെ 36 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു ആൻ്റണി പാലിമറ്റം സ്വാഗതവും, ജോസഫ് പന്തം പ്ലാക്കൽ നന്ദിയും അറിയിച്ചു.