പെണ്‍കുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം. ക്രൂര മര്‍ദനം. അങ്കമാലിയില്‍ ഭര്‍ത്താവിനെതിരെ കേസ്

വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

New Update
images (1280 x 960 px)(417)

കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ പീഡനം. പെണ്‍കുട്ടിയുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഭാര്യയുടെ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തു. 

Advertisment

29 കാരിയാണ് പരാതി നല്‍കിയത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം യുവതി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു.