/sathyam/media/media_files/2025/04/25/3fBx30iC2RsbUtcwXyX0.jpg)
കൊച്ചി: വിവരാവകാശ നിയമത്തിന്‍റെ ഇരുപതാം വാർഷിക ഭാഗമായി കൊച്ചിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 26 ന് ഞായറാഴ്ച രാവിലെ 10 ന് ചാവറ കള്‍ച്ചറൽ സെൻററിൽ ഇന്ത്യയിലെ മികച്ച വിവരാവകാശ കമ്മിഷണർക്കുള്ള അവാർഡ് ജേതാവും മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ ഡോ.എ. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും.
‘വിവരാവകാശ നിയമത്തിൻറെ 20 വർഷങ്ങൾ’എന്ന സെമിനാറിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡൻറ് ഡി.ബി.ബിനു മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാനത്ത് വിവരാവകാശ നിയമത്തിൻറെ പ്രയോഗവത്കരണത്തിൽ മുന്നിൽ നിന്ന ആർടിഐ കേരള ഫെഡറേഷൻ ആതിഥ്യമരുളും.
ജനറൽ സെക്രട്ടറി ജോളി പവേലിൽ, സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോഡ് ജോസ് ഏബ്രഹാം എന്നിവരും നിയമജ്ഞരും സംസ്ഥാനത്തെ ആർടിഐ വിദഗ്ധരും സംബന്ധിക്കും.
ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ശശികുമാർ മാവേലിക്കര അധ്യക്ഷനാകും. സംസ്ഥാന വയോജന കമ്മിഷൻ അംഗമായി നിയമിതനായ മുതിർന്ന വിവരാവകാശ പ്രവർത്തകൻ കെ.എൻ.കെ നമ്പൂതിരിയെ ആദരിക്കും.
തുടർന്ന് ഫെഡറേഷൻറെ സംസ്ഥാന സമ്മേളന ഭാഗമായുള്ള ടെക്നിക്കൽ സെഷനിൽ 14 ജില്ലകളിൽ നിന്ന് വിവരാവകാശ നിയമത്തിലെ റിസോഴ്സ് ലീഡർമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.