സ്പൈസ് കോസ്റ്റ് മാരത്തോൺ ; കൊച്ചി നഗരത്തിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം. വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പൊലീസ്

കൊച്ചി കോർപറേഷൻ, ടൂറിസം വകുപ്പ്, സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ നടക്കുന്ന സാഹചര്യത്തിലാണിത്. 

New Update
marathon

കൊച്ചി: കൊച്ചി നഗരത്തിൽ ഞായറാഴ്ച പുലർച്ചെ മുതൽ രാവിലെ പത്ത് മണി വരെ വാഹന ഗതാഗതത്തിൽ നിയന്ത്രണം. 

Advertisment

വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി കോർപറേഷൻ, ടൂറിസം വകുപ്പ്, സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ നടക്കുന്ന സാഹചര്യത്തിലാണിത്. 

മത്സരപാതയിലുടനീളം, പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Advertisment