/sathyam/media/media_files/2025/10/27/veekshanam-paper-2025-10-27-13-54-25.jpg)
കൊച്ചി: പി.എം ശ്രീ വിഷയത്തിൽ സി.പി.എമ്മും സി.പി.ഐയും ഇടഞ്ഞ് ഇടതുമുന്നണിയിൽ കോലാഹലം ഉയരുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ മുഖപത്രത്തിൽ പിണറായി സർക്കാരിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടി പരസ്യം.
വീക്ഷണത്തിന്റെ ഒന്നാം പേജിലാണ് പിണറായി സർക്കാരിന്റെ നവകേരള സദസിന്റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പരസ്യം അച്ചടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നെടുനീളത്തിലുള്ള ഫോട്ടോയും ഇതിനൊപ്പമുണ്ട്.
പി.എം ശ്രീ വിവാദത്തിൽ സി.പി.എമ്മിന്റെ അതേ ന്യായവാദമാണ് പത്രത്തിന്റെ ചുമതലക്കാർ നടത്തിയിരിക്കുന്നത്. കോൺഗ്രസ് മുഖപത്രത്തിന് രാഷ്ട്രീയമല്ല പണമാണ് പ്രധാനമെന്നും അതുകൊണ്ട് സർക്കാർ നൽകിയ പരസ്യം കൈനീട്ടി വാങ്ങിയെന്നുമാണ് ഉയർത്തുന്ന ന്യായവാദം.
യു.ഡി.എഫും കോൺഗ്രസും നവകേരളസദസിനെതിരെ വാതോരാതെ പ്രസംഗിക്കുമ്പോഴാണ് പാർട്ടിപത്രം നെടുനീളത്തിൽ മുഖ്യമന്ത്രിയുടെ പടം അച്ചടിച്ച് വിതരണം ചെയ്യുന്നത്.
സി.പി.എം നയങ്ങളെയും പരിപാടികളെയും പാർട്ടി എതിർക്കുമ്പോൾ മുൻ പേജിലെ പരസ്യത്തിന്റെ പേരിലാണെങ്കിൽ കൂടി ഇടതു സർക്കാരിന്റെ അപദാനങ്ങൾ വീക്ഷണം അച്ചടിച്ചതോടെ കെ.പി.സി.സി നേതൃത്വവും പാർട്ടിയും പൊതുസമൂഹത്തിൽ പരിഹാസ്യരായി.
/filters:format(webp)/sathyam/media/media_files/2025/10/27/veekshanam-2025-10-27-13-55-16.jpg)
വിഷയം യു.ഡി.എഫിലും ചർച്ചയായേക്കും. പാർട്ടിയുടെ മുഖപത്രത്തിനെതിരെ മുമ്പും ഇത്തരം പരാതികൾ ധാരാളമായി ഉയർന്നിരുന്നു. മുമ്പ് ഉമ്മൻ ചാണ്ടിയുടെ പേര് തെറ്റിച്ച് പ്രസിദ്ധീകരിച്ചതും സോണിയാ ഗാന്ധിയെ പാർട്ടിയുടെ ഉപാധ്യക്ഷയാക്കി മാറ്റിയതും വിവാദമായിരുന്നു.
നിലവിൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായ ജയ്‌സൺ ജോസഫാണ് പാർട്ടി മുഖപത്രത്തിന്റെ എം.ഡി. വിഷയത്തിൽ ഒരു ്രപതികരണവും നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
ജയ്‌സൺ ജോസഫാണ് എം.ഡിയെങ്കിലും മറ്റ് പലരുമാണ് പത്രത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് പത്ര ജീവനക്കാർക്കിടയിലുള്ള അടക്കം പറച്ചിൽ. സംഘപരിവാർ അനുഭാവികളും സി.പി.എം ബന്ധമുള്ളവരുമാണ് പത്രത്തെ നിയന്ത്രിക്കുന്നതെന്നം പരസ്യ വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്നവർ ആർ.എസ്.എസ് അനുഭാവികളാണെന്നും ആരോപണമുണ്ട്.
എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കാനോ പത്രത്തിൽ ശുദ്ധികലശം നടത്താനോ കെ.പി.സി.സിക്ക് താൽപര്യമില്ല. പത്രത്തിനും ചാനലിനും വേണ്ടി പണം മുടക്കാൻ കഴിയില്ല എന്ന ന്യായവാദമാണ് നേതൃത്വത്തിലെ ചിലർ ഉയർത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us