ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അങ്കമാലി അഡ്‌ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജുവലറി ഫെയർ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഇറ്റലി, ടർക്കിഷ്, സിംഗപ്പൂർ, ദുബൈ, ചൈന തുടങ്ങിയ രാജ്യ നിർമ്മിതമായ ആഭരണ സ്റ്റാളുകൾ, ജയ്‌പൂർ ട്രഡീഷണൽ, രാജ്കോട്ട്, കൽകട്ട തുടങ്ങി രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളും . ആഭരണ മൊത്തവ്യാപാരികളും പങ്കെടുക്കും. 

author-image
കെ. നാസര്‍
New Update
akgsma

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഇൻ്റർനാഷണൽ ജുവലറി ഫെയർ 31, നവംബർ 1, 2 തിയതികളിലായി അങ്കമാലി അഡ്‌ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

Advertisment

അതിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഓൾ കേരള ഗോൾഡ് ആൻസിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

31-നു രാവിലെ 9.30 ന് സംഘടനയുടെ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പതാക ഉയർത്തും. 10.30 ന് രാജ്യാന്തര ഫെയർ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.എൽ.എ.മാരായ റോജി. എം. ജോൺ, കെ.ജെ. മാക്‌സി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്‌സര, ജി.ജെ. സി ചെയർമാൻ രാജോഷ് റോക്കോ ഡെ, വൈസ് ചെയർമാൻ അവിനാഷ് ഗുപ്‌തഎന്നി വർ പങ്കെടുക്കും. 

സംസ്ഥാ ചെയർമാൻ ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറികെ.എം. ജലീൽ സ്വാഗതം പറയും. 

ഇറ്റലി, ടർക്കിഷ്, സിംഗപ്പൂർ, ദുബൈ, ചൈന തുടങ്ങിയ രാജ്യ നിർമ്മിതമായ ആഭരണ സ്റ്റാളുകൾ, ജയ്‌പൂർ ട്രഡീഷണൽ, രാജ്കോട്ട്, കൽകട്ട തുടങ്ങി രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളും . ആഭരണ മൊത്തവ്യാപാരികളും പങ്കെടുക്കും. 

150 ലേറെ സ്റ്റാളുകൾ ബുക്ക് ചെയ്‌ത്‌ കഴിഞ്ഞു. ഇപ്പോൾ വിപണിയിൽ ട്രെന്‍ഡ് ആയിട്ടുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, 18 കെ, 14കെ ആഭരണങ്ങൾക്ക് പുറമെ രത്നാഭരണങ്ങളും, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോൾഡ്, വെള്ളി ആഭരണങ്ങളും എക്സിബിഷനിൽ ഇടം പിടിച്ചിട്ടുണ്ട്. 

ചെറുകിട വ്യാപാരികൾക്ക് ഇത്തരം ആഭരണ പ്രദർശനം വ്യാപാര അഭിവൃദ്ധിക്ക് പര്യാപ്‌തമാകുമെന്ന് എക്‌സിബിഷൻ കോ-ഓർഡിനേറ്ററന്മാരായ റോയി പാലത്രയും, ഹാഷിം കോന്നിയും അറിയിച്ചു.

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാനഭാരവാഹികളായ ഡോ. ബി. ഗോവിന്ദൻ (ചെയർമാൻ), ജസ്റ്റിൻ പാലത്ര (പ്രസിഡന്റ്), കെ.എം. ജലീൽ (ജനറൽ സെക്രട്ടറി), ബിന്ദു മാധവ് (ട്രഷറർ), റോയി പാലത്ര (വർക്കിംഗ് പ്രസിഡന്റ്), മെയ്‌തു വരമംഗലത്ത് (വർക്കിംഗ് ജനറൽ സെക്രട്ടറി), ജോയി പഴയമഠം (വർക്കിംഗ് സെക്രട്ടറി), ഹാഷിം കോന്നി (സെക്രട്ടറി), ജയിംസ് ജോസ് (ലീഗൽ അഡ്വൈസർ) എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment