മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്.

New Update
1001369557

കൊച്ചി: ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി.

Advertisment

എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം ഇന്ദ്രജിത്തിന്റെത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞു.

കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്.

 രണ്ടാഴ്ചയിലേറെയായി നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

Advertisment