കലൂർ സ്റ്റേഡിയം നവീകരണത്തിൽ ക്രമക്കേട്. സ്പോൺസർക്കെതിരെ പരാതി നൽകി കോൺഗ്രസ്

പൊതുസ്വത്ത് കയ്യേറിയെന്നും പൊതുസ്വത്ത് അനധികൃതമായി നീക്കം ചെയ്തുവെന്നും പരാതിയിൽ പറയുന്നു

New Update
131333

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

Advertisment

സ്പോൺസർ ആൻ്റോ അഗസ്റ്റിനും ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ളക്കുമെതിരെ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്.

പൊതുസ്വത്ത് കയ്യേറിയെന്നും പൊതുസ്വത്ത് അനധികൃതമായി നീക്കം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ഒപ്പ് വെച്ച കരാറില്ലാതെയാണ് കലൂർ സ്റ്റേഡിയത്തിന്‍റെ നവീകരണം സ്പോൺസറായ ആന്‍റോ അഗസ്റ്റിനെ ഏൽപ്പിച്ചതെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെയാണ് ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള കോൺഗ്രസിന്‍റെ പരാതി.

പൊതുസ്ഥലം അനധികൃതമായി കൈമാറി, നീക്കം ചെയ്തു, നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പരാതി. പ്രതികൾക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.

Advertisment