/sathyam/media/media_files/2025/11/01/joy-francis-facebook-post-2025-11-01-21-06-55.jpg)
കൊച്ചി: കേരളം അതിദാരിദ്ര്യമുക്തമായെന്നു പ്രഖ്യാപിക്കാന്‍ സൂപ്പര്‍ നടിമാരെ കിട്ടിയില്ലേ എന്നു വിമര്‍ശനം. പ്രമുഖ നടന്‍ ജോയ് മാത്യുവാണ് പിണറായി സര്‍ക്കാരിനെതിരേ വന്‍വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം.
കേരളം അതിദാരിദ്ര്യമുക്തമായി എന്നായിരുന്നു മുഖ്യമന്ത്രി ഇന്നു നിയമസഭയില്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ക്ഷണിച്ച നടന്‍മാര്‍ സൂപ്പര്‍ ആണെന്നും അതിദാരിദ്ര്യമില്ല എന്നു പറയാന്‍ നടിമാരെ ലഭിച്ചില്ലേ എന്നാണ് ജോയ് മാത്യു ചോദിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ വിമര്‍ശനം നടത്തിയത്.
'കമല്‍ ഹാസന്‍, മമ്മുട്ടി, മോഹന്‍ലാല്‍ എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ നടിയെയും കിട്ടിയില്ലേ ? മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്യമുണ്ടോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ', ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/01/joy-mathew-facebook-post-2025-11-01-21-07-48.jpg)
അതേസമയം, പ്രഖ്യാപനചടങ്ങില്‍ കൊട്ടിഘോഷിച്ച് ക്ഷണിച്ച സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും കമല്‍ഹാസനും പരിപാടിയില്‍നിന്നു വിട്ടുനിന്നു. കമല്‍ഹാസന്‍ ചെന്നൈയിലും മോഹന്‍ലാല്‍ ദുബായിലും ചില പരിപാടികളുമായി തിരക്കിലാണ്.
അക്കാരണത്താല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് താരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയത് നവകേരള സൃഷ്ടിയിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനം വെറും രാഷ്ട്രീയ പേക്കൂത്താണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
ചില അന്തംകമ്മികള്‍ ജോയ് മാത്യുവിനെതിരേ ട്രോള്‍ പൊങ്കാലയിടുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും 'തള്ള്' മാത്രമാണെന്നും ഇതുകേട്ടു മടുത്തുവെന്നും മറ്റുചിലരും അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us