/sathyam/media/media_files/2025/11/03/images-1280-x-960-px505-2025-11-03-13-04-21.jpg)
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കെ ഡി പ്രതാപന് ജാമ്യം അനുവദിച്ച് കോടതി. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ 16മാസമായി ഇയാൾ ജയിലിൽ തുടരുകയാണ്. അതേസമയം ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇഡി.
കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ 1651 കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.
സ്ഥാപന ഉടമകളായ ടി ഡി പ്രതാപൻ, ഭാര്യ ശ്രീന അടക്കം 37 പേരെ പ്രതികളാക്കിയാണ് നടപടി. കുറ്റപത്രവും അനുബന്ധ രേഖകളും അടക്കം 11500 പേജുകളുളള റിപ്പോർട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്.
സ്ഥാപന ഡയക്ടർമാരായ പ്രതാപനും ശ്രീനയ്ക്കുമൊപ്പം 15 പ്രൊമോട്ടർമാരെയും ഇഡി പ്രതികളാക്കിയിരുന്നു. 33.7 കോടിരൂപയുടെ സ്വത്തുക്കൾ അടുത്തയിടെ കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us