നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

വയനാട് സ്വദേശി അബ്ദുള്‍ സമദ് ആണ് പിടിയിലായത്

New Update
1001380407

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട.

ആറരക്കോടി രൂപ വിലമതിക്കുന്ന  ഹൈബ്രിഡ് കഞ്ചാവ്  പിടികൂടി.

ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

വയനാട് സ്വദേശി അബ്ദുള്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

Advertisment

 ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

കഞ്ചാവ് കടത്തുന്നതിന് കൂലിയായി ലഭിക്കുക 50,000 രൂപയാണെന്ന് പിടിയിലായ യുവാവ് മൊഴി നല്‍കി.

 യാത്രാടിക്കറ്റും താമസവും സൗജന്യമാണെന്നും ഇയാള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി.

Advertisment