പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് റിപ്പോർട്ട്. പൊലീസ് തെറ്റ് ചെയ്താൽ കർശനമായ ശിക്ഷ നൽകണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കുറച്ചാളുകൾ മാത്രം ചെയ്യുന്ന തെറ്റിന്റെ പേരിൽ മൊത്തം ഫോഴ്സിനെ പഴിചാരരുത്

New Update
kerala police

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. 

Advertisment

രാഷ്ട്രീയ സം‌ഘടനകൾ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീട്ടിലേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന് റിപ്പോർട്ട്. പൊലീസുകാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി സി.ആർ ബിജു അഭിപ്രായപ്പെട്ടു. 


എറണാകുളത്ത് നടക്കുന്ന പൊലീസ് അസോസി‌യേഷൻ ജില്ലാ ശിൽപശാലയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. 


കാൻസർ വന്ന ഭാ​ഗം മുറിച്ചുമാറ്റുന്നത് പോലെയുള്ള ക​ർശനമായ നടപടി ഇത്തരക്കാർക്കെതിരിൽ വേണമെന്നും കുറച്ചാളുകൾ മാത്രം ചെയ്യുന്ന തെറ്റിന്റെ പേരിൽ മൊത്തം ഫോഴ്സിനെ പഴിചാരരുതെന്നും ബിജു കൂട്ടിച്ചേർത്തു.

Advertisment