/sathyam/media/media_files/2025/11/04/images-1280-x-960-px133-2025-11-04-21-19-07.png)
കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിലെ മാലിന്യ നീക്കം പൂർണ്ണമായി നിലച്ചു. ഇന്ന് മുതൽ ഹരിത കർമ്മസേന മാലിന്യമെടുക്കുന്നത് നിർത്തി.
ഇതോടെ ടൺ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. നടപടിക്കതിരെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
'മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാൻ പാടില്ലായെന്നതാണ് കോടതിയുടെ ഉത്തരവ്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അധികൃതരുടെ നീക്കം.
ഏറ്റവും കൂടുതൽ വരുമാനമുള്ള മുനിസിപ്പാലിറ്റിയാണെങ്കിൽ പോലും മാലിന്യത്തിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും എടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.' നാട്ടുകാർ പരാതിപ്പെട്ടു.
പ്രദേശത്ത് ടൺ കണക്കിന് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് എൽഡിഎഫ് അം​ഗങ്ങൾ പ്രതിഷേധപ്രകടനം നടത്തി.
ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നതാണ് പരാതി.
മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ഇന്ന് മുതൽ മാലിന്യങ്ങൾ ശേഖരിക്കില്ലെന്ന് ഹരിത കർമ്മസേന അം​ഗങ്ങൾ തീരുമാനിച്ചു.
നാല് ലോറി വീതം ദിവസേനെ മാലിന്യങ്ങൾ കൊണ്ടുപോകുന്നുണ്ടെന്നും നാളെ മുതൽ പഴയ പടിയാക്കുമെന്നും ന​ഗരസഭ ചെയർമാൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us