മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കാണ് മത അവകാശങ്ങളേക്കാൾ പ്രാധാന്യം: ഹൈക്കോടതി

ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. 

New Update
highcourt

കൊച്ചി: മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. 

Advertisment

അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി.


ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കാണ് മത അവകാശങ്ങളേക്കാൾ പ്രാധാന്യം. ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. 


രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവ​ഗണിക്കാനാവില്ലായെന്നും ആദ്യഭാര്യയ്ക്ക് നീതി നൽകാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലധികം വിവാഹം വ്യക്തിനിയമം പോലും അനുവദിക്കുന്നുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി. 

വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി. 

Advertisment