New Update
/sathyam/media/media_files/2025/02/03/sC0o6Alv9zbEgrVmmOlD.jpg)
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാർക്കിങ് ഫീസ് കൂടി നൽകേണ്ടി വരും.
Advertisment
ഗുരുതര നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിലവിൽ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.
ഇനി മുതൽ ഇത്തരം വാഹനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാർക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാർക്കിങ് ഫീസും വാഹന ഉടമ നൽകണം. എങ്കിൽ മാത്രമേ വാഹനം വിട്ടു നൽകുകയുള്ളൂ.ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us