/sathyam/media/media_files/2025/11/06/untitled-design11-2025-11-06-00-43-02.png)
കൊച്ചി: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയില്‍.
ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ വീട്ടില്‍ അന്‍വര്‍ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പില്‍ വീട്ടില്‍ ബാസിം നിസാര്‍ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികള്‍ സഞ്ചരിച്ചിരുന്ന ലോറിയും തമ്മില്‍ പെരുമ്പാവൂരില്‍ വച്ച് തട്ടിയെന്നാരോപിച്ച് ബിഷപ്പിനു നേരെ പ്രതികൾ വാക്കു തര്‍ക്കത്തിലേർപ്പെട്ടിരുന്നു.
ഇതാണ് മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്നം ഭാഗത്ത് വെച്ച് ബിഷപ്പിനു നേരെയുള്ള ആക്രമണത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പാവൂരില്‍ വച്ചുണ്ടായത് ചെറിയ അപകടമായതുകൊണ്ടു തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്റെ കാറിനെ ലോറി പിന്തുടര്‍ന്നു.
മൂവാറ്റുപുഴ സിഗ്‌നലില്‍ ബിഷപിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു.
കാറിന്റെ ഹെഡ്‌ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ഡ്രൈവറെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us