അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം. ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു

കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും ചോര വാര്‍ന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി

New Update
delna-maria-sara.1.3552469

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്ത കേസില്‍ അമ്മൂമ അറസ്റ്റില്‍. 60കാരിയായ എല്‍സിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. 

Advertisment

മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്‍റ് ആന്‍റണീസ് പള്ളിയില്‍ സംസ്കരിച്ചു.

കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും ചോര വാര്‍ന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. സോഡിയം കുറഞ്ഞാല്‍ മാനസിക പ്രശ്നമുണ്ടാകുന്ന ആളാണ് എല്‍സി എന്ന് വീട്ടുകാര്‍ പറയുന്നു.

 വിഷാദത്തിന് ചികിത്സ തേടുന്നയാളാണെന്നും വിവരമുണ്ട്. എന്നാല്‍ ഇതെല്ലാമാണോ കൊലയിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം ഇതുവരെ ഉറപ്പിച്ചിട്ടില്ല . 

ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത എല്‍സിയെ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി, കോടതിയില്‍ ഹാജരാക്കി ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisment