/sathyam/media/media_files/2025/11/08/southern-railway-post-2025-11-08-23-31-47.png)
കൊച്ചി: എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിൽ റീപോസ്റ്റ് ചെയ്ത് റെയിൽവേ.
വീഡിയോ വിവാദമായതോടെ ദക്ഷിണ റെയിൽവേ തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച വീഡിയോ ആണ് ഇംഗ്ലീഷ് തർജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.
എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു.
ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യൻ റെയിൽവേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.
The students of Saraswathi Vidyalaya beautifully performed their school song during the inaugural run of the Ernakulam–Bengaluru Vande Bharat Express pic.twitter.com/uvauXy9e6k
— Southern Railway (@GMSRailway) November 8, 2025
വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയിൽവേ ആദ്യം പിൻവലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്സിൽ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം- ബം​ഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയത്.
ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഭരണഘടന കൈയിലേത്തി മാർച്ച് നടത്തി.
കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആർഎസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us