New Update
/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
Advertisment
രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്. അത് അങ്ങനെ തന്നെയാണ് നൽകേണ്ടത്. അതിൽ ഒരു തെറ്റുമില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നു വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസിൽ നിന്നും പുറത്താക്കിയ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ചപ്പോൾ അത് അപ്പോൾ തന്നെ പൊലീസിന് കൈമാറി. അത് അങ്ങനെ തന്നെയാണ് വേണ്ടത്.
എന്നാൽ മുൻ ഇടതു എംഎൽഎയായ ഒരു സംവിധായകനെതിരെ ഒരു സ്ത്രീ പരാതി നൽകിയപ്പോൾ എന്തിനാണ് 12 ദിവസം ആ പരാതി പൂഴ്ത്തിവെച്ചതെന്ന് വിഡി സതീശൻ ചോദിച്ചു. അതെന്താണ് ഇരട്ട നീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us