'ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തു'. ട്വന്‍റി20യുടെ രണ്ട് പഞ്ചായത്തുകളിലെ തോൽവിയിൽ പ്രതികരിച്ച് സാബു എം ജേക്കബ്ബ്

മദ്യവും പണവും ഒഴുക്കിയാണ് രണ്ട് പഞ്ചായത്തുകൾ ഐക്യ മുന്നണി പിടിച്ചത്.

New Update
sabu m jacob

കൊച്ചി: കുന്നത്തുനാട്ടിൽ എൽഡിഎഫും യുഡിഎഫും ട്വന്‍റി 20ക്കെതിരെ ഒന്നിച്ചെന്ന് ട്വന്‍റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്ബ്. 

Advertisment

ട്വന്‍റി20 സ്ഥാനാർഥികൾക്കെതിരെ എല്ലായിടത്തും അപരന്മാരെ നിർത്തി. രണ്ട് പഞ്ചായത്തുകൾ നഷ്ടമാകാൻ കാരണം ഈ മുന്നണിയാണ്. 

പുതുതായി മത്സരിച്ച സ്ഥലങ്ങളിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ജനവിധി സന്തോഷത്തോടെ ഏറ്റെടുക്കുന്നു. നാട്ടിൽ വികസനം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. 

മദ്യവും പണവും ഒഴുക്കിയാണ് രണ്ട് പഞ്ചായത്തുകൾ ഐക്യ മുന്നണി പിടിച്ചത്. മദ്യവും പണവും കൊടുത്താൽ എവിടെയും ജയിക്കാൻ കഴിയുമെന്ന സ്ഥിതിയാണ്. 

ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തെന്നും സാബു എം ജേക്കബ് പറഞ്ഞു.

കുന്നത്തുനാടും മഴുവന്നൂരും ട്വന്‍റി20ൽ നിന്ന് തിരിച്ചുപിടിച്ചിരിക്കുകയാണ് യുഡിഎഫ്. അതേസമയം ഐക്കരനാടും കിഴക്കമ്പലവും ട്വന്‍റി20 നിലനിർത്തി. 

ഇടത് കോട്ടയായ തിരുവാണിയൂർ പഞ്ചായത്ത്‌ പിടിച്ചെടുക്കുകയും ചെയ്തു. ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റിലും ട്വന്റി 20 വിജയിച്ചു. 

ട്വന്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി 20 പിന്നിൽ പോയി. യുഡിഎഫും എൽഡിഎഫും അഞ്ചു ഡിവിഷനിൽ വീതം ജയിച്ചപ്പോൾ ട്വന്‍റി20യുടെ ജയം നാലിടത്തായി ചുരുങ്ങി.

Advertisment