New Update
/sathyam/media/media_files/2025/12/14/untitled-design89-2025-12-14-22-15-44.png)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിലുള്ള അതിജീവിതയുടെ പ്രതികരണം രേഖപ്പെടുത്തിയ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്.
Advertisment
വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും അതിജീവിത തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പാണ് പൃഥിവിരാജ് പങ്കുവെച്ചത്.
നേരത്തെയും അതിജീവിതയുടെ കൂടെയാണ് താനെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
'നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല.
തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.' അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us